കോൺഗ്രസ് നേതാവ് കെ.പി.അനിൽ കുമാർ കോൺഗ്രസ് വിട്ടു. 11 മണിക്ക് വിളിച്ചുചേര്‍ത്താ മാധ്യമസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡി.സി.സി പട്ടികയും പിന്നാലെ അച്ചടക്ക നടപടിയും എത്തിയതോടെ കെ.പി അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമായിരുന്നു നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമർശനം നടത്തിയതിനായിരുന്നു സസ്പെന്‍ഷന്‍.
കോഴിക്കോട് എം.പി, എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് അനിൽകുമാർ നടത്തിയത്. രാഘവനാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു അനിൽകുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ.പി അനിൽകുമാർ ആവർത്തിച്ചിരുന്നു.
അച്ചടക്ക നടപടിയെയും അനിൽകുമാർ ചോദ്യം ചെയ്തിരുന്നു. എന്തിന്റെ പേരിലാണ് ഇപ്പോൾ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നായിരുന്നു ചോദ്യം. ഇപ്പോഴും എഐസിസി അംഗമാണെന്നും എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണ്? എഐസിസിക്ക് പരാതി നൽകുമെന്നും അനിൽകുമാർ വ്യക്തമാക്കിയിരുന്നു.
അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുണ്ടായിരുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ന് പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണുന്നത്.