ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ, ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം, വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല.
ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ നിര്‍ദേശം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കൊവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ.