കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി

0
239

ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി .എഫ്) മഞ്ചേശ്വരം സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ നയം- അറബി ഭാഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, അറബി സർവ്വകലാശാല സ്ഥാപിക്കുക, ഹയർ സെക്കന്ററി ഭാഷാ പഠന വിവാദ സർകുലർ പിൻവലിക്കുക, സർവ്വീസിലുള്ള അധ്യാപകരെ കെ. ടെറ്റിൽ നിന്നു ഒഴിവാക്കുക, അറബി ഡി.എൽ.എഡ് സെന്ററുകൾ വർദ്ധിപ്പിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

സബ് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കരീം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ എം.കെ അലി മാസ്റ്റർ, സിറാജ് ഉപ്പള, അബ്ദുറസാക്ക് കട്ടത്തട്ക്ക, മറിയം ടീച്ചർ, ഫൗസിയ ടീച്ചർ എന്നിവർ സംബന്ധിച്ചു. സബ് ജില്ലാ സെക്രട്ടറി ബഷീർ കളിയൂർ സ്വാഗതവും, സുബൈദ ടീച്ചർ നന്ദിയും പറഞ്ഞു.

തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഒഫീസർക്ക് അവകാശ പത്രിക സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here