ന്യൂഡല്‍ഹി | കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ സി എം ആര്‍) ന്റെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞു വരികയാണെന്ന് ഐ സി എം ആര്‍ പറയുന്നു. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന് ഐ സി എം ആര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്നും രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും ഐ സി എം ആര്‍ വ്യക്തമാക്കി.