ഉപ്പളയിൽ കോവിഡിന് വ്യാജ ചികിത്സ നടത്തിയ യുവാവ് പിടിയില്‍

0
285

ഉപ്പള:(mediavisionnews.in) കോവിഡ് നാല് ദിവസം കൊണ്ട് ഭേദമാക്കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയ യുവാവ് പിടിയില്‍. യു.പി സ്വദേശി വിനീത് പ്രസാദാണ് (36) പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സ് കേന്ദ്രീകരിച്ചായിരുന്നു വ്യാജ ചികിത്സ നടത്തിവന്നത്. ദേശീയപാതയോരത്ത് വലിയ ഫ്‌ളക്‌സ് കെട്ടിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവിടെ ചികിത്സ തേടി വന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ട ആരോഗ്യവകുപ്പധികൃതരാണ് മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിച്ചത്. യു.പി മോഡല്‍ ചികിത്സയെന്ന വ്യാജേനയാണ് ഇയാള്‍ മരുന്നുകള്‍ നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here