‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

0
578

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയപങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ആയിരുന്നു ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. ‘ബോസ്’ എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തിന് യുട്യൂബില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

‘ബോസി’ന്‍റെ ഇന്‍ട്രോ രംഗത്തിന് യുട്യൂബില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത് 71 ലക്ഷത്തിലേറെ കാഴ്ചകളാണ്. ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് തന്നെയാണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ 2020 ഏപ്രിലില്‍ ഈ വീഡിയോ അപ്‍ലോഡ് ചെയ്‍തത്. 70,000ല്‍ ഏറെ ലൈക്കുകളും മൂവായിരത്തിലേറെ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

17.80 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. പുറത്തിറങ്ങി ആദ്യ രണ്ടാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്നും നിര്‍മ്മാതാവ് അറിയിച്ചിരുന്നു. രാജ്‍കിരണ്‍, മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ബൈജു, ഹരീഷ് കണാരന്‍, ജോണ്‍ വിജയ്, ബിബിന്‍ ജോര്‍ജ് തുടങ്ങി വലിയ താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഇത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

LEAVE A REPLY

Please enter your comment!
Please enter your name here