ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി

0
296

ഉപ്പള: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബന്തിയോട്‌ ടൗണിലെ കെട്ടിടങ്ങളും പൊളിച്ചു മാറ്റല്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ്‌ പാതയോരത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്‌. വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളാണ്‌ പൊളിക്കുന്നത്‌. ഏതാനും കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചിട്ടുണ്ട്‌. നിരവധി കെട്ടിടങ്ങളാണ്‌ പൊളിക്കാനായി മാര്‍ക്ക്‌ ചെയ്‌ത്‌ വെച്ചിട്ടുള്ളത്‌. ഗതാഗതതടസ്സമുണ്ടാകാത്ത തരത്തിലാണ്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌. ദേശീയപാതയുടെ ആദ്യഘട്ടം തലപ്പാടി മുതല്‍ ചെങ്കള വരെയാണ്‌ നിര്‍മ്മിക്കുന്നത്‌. പാതയോരത്തുള്ള മരങ്ങളും മുറിച്ചു നീക്കിത്തുടങ്ങിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here