ഡൽഹിയിൽ റാബിയ സൈഫിയെ പീഠിപ്പിച്ചു കൊന്നകേസിന്റെ ദുരൂഹത നീക്കണം: മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ്‌ കമ്മറ്റി

0
205

ഉപ്പള: രാജ്യതലസ്ഥാനത്ത് സിവിൽ ഡിഫൻസ് ഓഫീസറെ (സിഡിഒ) കൂട്ടബലാത്സംഗത്തിനിരയാക്കിയും അവയവങ്ങൾ ഛേദിച്ചും ക്രൂരമായി കൊലപ്പെടുത്തിയതിലെ ദുരൂഹത നീക്കുക, കൊലപാതകത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വനിതാ ലീഗ്‌ കമ്മറ്റിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം വനിതാലീഗ്‌ കമ്മിറ്റി ഉപ്പള താലൂക് ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

മണ്ഡലം മുസ്ലിം ലീഗ്‌പ്രസിഡന്റ് ടി.എ മൂസ ഉത്ഘാടനം ചെയ്ത സംഗമത്തിൽ വനിതാ ലീഗ്‌ സമസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ്‌ ട്രഷറർ അഷ്‌റഫ്‌ കർള മുഖ്യ പ്രഭാഷണംനടത്തി. ജില്ലാ മുസ്ലിം ലീഗ്‌ സെക്രട്ടറി അസീസ് മെരിക്ക, ഉമർ അപ്പോളോ, വനിതലീഗ്‌ നേതാക്കളായ റിസാന സാബിർ, ഷംസീന, മിസ്ബാന, ഖയിറുന്നിസ. ഗുൽസാർ ബാനു തുടങ്ങിയവർ സംസാരിച്ചു. വനിതാ ലീഗ്‌ മണ്ഡലം ജനറൽ സെക്രട്ടറി ആയിഷ പെർള സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here