രക്ഷിതാക്കള്‍ എപ്പോഴും തങ്ങളുടെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കും. അങ്ങനെയുള്ള നിരവധി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇതും. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതില്‍ ‘ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത് കാണാം. എന്നാല്‍, പെട്ടെന്ന് ആ അമ്മ ചുമരിലേക്ക് നോക്കുകയാണ്. അത് വീഴുന്നതാണ് അമ്മ കാണുന്നത്. എന്നാല്‍, പെട്ടെന്ന് തന്നെ ആ അമ്മ തന്റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ സൂക്ഷിക്കുന്നത് കാണാം. പിന്നീട്, ആ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുകയാണ്. അപ്പോഴും അമ്മ കുട്ടിയെ സുരക്ഷിതമാക്കി നിര്‍ത്തിയിരിക്കുകയാണ്. പെട്ടെന്ന് അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുന്നു. പിന്നീട്, അമ്മ ആ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക്കക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് കടക്കുന്നത് കാണാം. വലിയ പരിക്കേറ്റിട്ടില്ല എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. വീഡിയോയിലുള്ള അമ്മയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നു.
ലോകത്തെല്ലായിടത്തും അമ്മമാർ തങ്ങളുടെ കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ജാഗ്രത പുലർത്തുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങൾ പുറത്ത് വരാറുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു സമീപകാല സംഭവം അത് തെളിയിക്കുന്നതാണ്. രാജ്യത്ത് പ്രതിഷേധങ്ങൾക്കിടെ ദക്ഷിണാഫ്രിക്കൻ നഗരമായ ഡർബനിൽ തീപിടിച്ച ഉയർന്ന കെട്ടിടത്തിൽ നിന്ന് നലേഡി മന്യോനി എന്ന 26 -കാരിയായ അമ്മ തന്റെ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
The world needs mothers pic.twitter.com/g1tWtL9hmr
— Susanta Nanda IFS (@susantananda3) September 21, 2021