ഐ.പി.എൽ: യു.എ.ഇയിൽ കാണികളെ അനുവദിക്കും

0
254

ദുബൈ: സെപ്​റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന്​ ബി.സി.സി.ഐ. കോവിഡ്​ മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്​തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ മത്സരങ്ങൾ. കോവിഡ്​ തുടങ്ങിയ ശേഷം ആദ്യമായാണ്​ ഐ.പി.എല്ലിൽ കാണികളെ സ്​റ്റേഡിയത്തിൽ എത്തിക്കുന്നത്​. കഴിഞ്ഞ സീസൺ യു.എ.ഇയിൽ നടന്നപ്പോഴും കാണികൾ പുറത്തായിരുന്നു. ഇതോടെ ഒക്​ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ വർധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here