ഇന്ത്യക്ക് ആശ്വാസ വാർത്ത; കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടൻ അംഗീകാരം നൽകിയേക്കും

0
213

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്

ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ സമഗ്രമായി വിലയിരുത്തിയാകും അനുമതി നൽകുന്നത്. .സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കൊവാക്സിന്റെ ഫലപ്രാപ്തി.

അടിയന്തര ഉപയോഗാനുമതി കിട്ടിയാൽ കൊവാക്സിൻ ഡോസ് എടുത്തവർക്ക് ഗൾഫ് നാടുകളിൽ ഉൾപ്പെടെ യാത്ര സാദ്ധ്യമാകും. ഇപ്പോൾ കൊവിഷീൽഡ് വാക്സിൻ എടുത്തനവർക്ക് മാത്രമാണ് യാത്ര.യ്ക്ക് അനുമതിയുള്ളത് അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷൻ യോഗം ജൂണിൽ നടന്നിരുന്നു. നടന്നത്. ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതുമുതൽ കൊവാക്സിനു ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here