പ്രവേശന പരീക്ഷ: മംഗലാപുരത്തേക്ക് പ്രത്യേക ബസ് അനുവദിക്കണം – എകെഎം അഷ്‌റഫ്‌ എം.എൽ.എ

0
368

ഉപ്പള : കർണാടകയിൽ നടക്കുന്ന മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് മംഗളൂരുവിലേക്ക് പ്രത്യേക ബസ് അനുവദിക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ. ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 28, 29, 30 തീയതികളിലായാണ് പരീക്ഷ. പരീക്ഷാദിവസങ്ങളിൽ രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും ബസ് സർവീസ് നടത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിബന്ധന കാരണം വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എം.എൽ.എ. കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ തലപ്പാടിവരെയായാണ് കേരളാ ആർ.ടി.സി. സർവീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here