പറക്കുന്ന വിമാനത്തിൽ തൂങ്ങിക്കിടന്ന് പോലും രാജ്യം വിടാൻ തയാറെടുക്കുന്ന ഗതികേടിലാണ് അഫ്ഗാനിലെ ജനങ്ങൾ. വിമാനത്തിൽ നിന്നും താഴേക്ക് പതിക്കുന്ന മനുഷ്യരുടെ വിഡിയോ ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. ഈ ദാരുണ ദൃശ്യത്തെ ടീ–ഷർട്ടിൽ പ്രിൻന്റ് ചെയ്ത് കച്ചവടം െകാഴുപ്പിക്കുന്ന ക്രൂരതയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘കാബൂള്‍ സ്കൈഡൈവിംഗ് ക്ലബ് എസ്റ്റാബ്ലിഷ്ഡ് 2021’ എന്നും ഷർട്ടിൽ പ്രിൻന്റ് ചെയ്തിട്ടുണ്ട്.
പറക്കുന്ന വ്യോമസേനാ വിമാനവും താഴേക്ക് പതിക്കുന്ന രണ്ട് മനുഷ്യരും ചിത്രത്തിലുണ്ട്. ലോകം നടുങ്ങിയ ദുരന്തദൃശ്യത്തിന്റെ ചൂട് മാറും മുൻപാണ് ഇത്തരം ടീ–ഷർട്ടുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഷർട്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ഇടങ്ങളിൽ വൻരോഷമാണ് ഉയരുന്നത്.
As Afghans are fleeing and clinging to planes out of desperation, someone decided to capitalize on their pain and misery with this repulsive t-shirt.
It’s being sold on at least half a dozen t-shirt printing websites right now. Humans can be so cruel. pic.twitter.com/du5cCbD2QA
— Holly Dagres (@hdagres) August 18, 2021