നടുറോഡിലൂടെ ഡ്രൈവറില്ലാതെ പാഞ്ഞ് ‘ഗോസ്റ്റ് ബുള്ളറ്റ്’; പരിഭ്രാന്തരായി ജനം! (വീഡിയോ)

0
292

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ കാഴ്‍ച കണ്ട് തലയില്‍ കൈവച്ച് യാത്രികര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പൂനെ–നാസിക് ഹൈവേയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തെ തുടര്‍ന്ന് ബുള്ളറ്റ് ഓടിച്ചിരുന്നയാൾ തെറിച്ച് വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 300 മീറ്ററോളം ഓടിയത് എന്ന് പൂനെ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിക്കുള്ള റോഡിലൂടെ മുന്നോട്ടുപോയ ബുള്ളറ്റ്​ ഒരു ജീപ്പിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ മുന്നോട്ടുപോയി മറിയുകയായിരുന്നു. അപകടത്തിൽ കാൽനടയാത്രക്കാരനായ  ജുനാർ താലൂക്കിലെ ഗഞ്ചേവാടിയിൽ താമസിക്കുന്ന  ജനാർദൻ ദത്തു ഗഞ്ചെ (47) എന്നയാൾക്ക്​ ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍.  അപകടത്തിൽ കാൽനടയാത്രക്കാരനായ ജനാർദൻ ദത്തു ഗഞ്ച്‌വെക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈകളും കാലുകളും ഒടിയുകയും ചെയ്തതായി ഡോക്ടർ ഹനുമന്ത് ഭോസലെ അറിയിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‍ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം മുഴുവൻ സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ്​ പതിഞ്ഞത്​. നല്ല വേഗതയിൽ പാഞ്ഞ ബുള്ളറ്റിനെ കണ്ട്​ ആളുകൾ തലയിൽ കൈവയ്​ക്കുന്നതും വീഡിയോയിൽ കാണാം.  അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചതിന് ശേഷം ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്ന് നാരായൺഗാവ് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് പൃഥ്വിരാജ് ടേറ്റ് അറിയിച്ചെന്നും പൂനെ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here