ദുബൈ, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ദുബൈ വിസക്കാര്‍ക്കും അബുദാബിയിലിറങ്ങാന്‍ അബുദാബി വിസക്കാര്‍ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു.
ഇതിന്‍പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്) അംഗീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പുതിയ അനുമതിയെടുക്കണമെന്നാണ് നിര്‍ദ്ദേശം.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം മറ്റ് എമിറേറ്റിലുള്ളവര്‍ക്ക് ദുബൈലോ, അബുദാബിയിലോ ഇറങ്ങാന്‍ സാധിക്കില്ല. അവര്‍ ഷാര്‍ജയിലേക്കോ റാസല്‍ഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടതായി വരും.നേരത്തെ ദുബൈയിലേക്കും അബുദാബിയിലേക്കും ടിക്കെറ്റെടുത്തിട്ടുള്ള മറ്റു വിസക്കാര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം ദുബൈയിലെത്തുന്നവര്‍ക്ക് ജി ഡി ആര്‍ എഫ് എയുടെ വെബ്‌സൈറ്റ് വഴിയും അബൂദബി ഉള്‍പെടെ മറ്റ് എമിറേറ്റിലുള്ളവര്‍ക്ക് ഐ സി എയുടെ വെബ്‌സൈറ്റ് വഴിയും അനുമതി തേടാവുന്നതാണ്.