കോവിഡ് നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേരളത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തിൽ പറയുന്നു. രോഗം ബാധിക്കുന്നയാളുടെ സമ്പർക്ക പട്ടികയിലുള്ള 25 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിരക്ക് കൂടുതല്‍. ഓരോ 10 ലക്ഷം പേരിലും 4,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.