കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കെ സീലിങ് ഫാന്‍ പൊട്ടി വീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് (വീഡിയോ)

0
735

ഹാനോള്‍: കുടുംബാംഗങ്ങള്‍ അത്താഴം ആസ്വദിച്ചു കഴിക്കുന്നതിനിടെ സീലിങ് ഫാന്‍ പൊട്ടി വീണു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. ഈ അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോയാണ് സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്.

വിയറ്റ്നാമിലാണ് സംഭവം നടന്നത്. നിലത്ത് പായ വിരിച്ച് അതിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. ഇടയ്ക്ക് ഒരു ശബ്ദം കേട്ട് ഇളയകുട്ടി ചുറ്റുപാടെല്ലാം നോക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഫാന്‍ താഴേക്ക് പൊട്ടി വീഴുന്നത്.

അച്ഛനും ഇളയ കുട്ടിയും മറ്റൊരാളും ഇരുന്നിടത്തേക്കാണ് ഫാന്‍ വീണതെങ്കിലും ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല. അമ്മ ഉടനടി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഇളയകുട്ടിയെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു നിമിഷം ബാക്കിയെല്ലാവരും സ്തബ്ധരായി നിന്നുപോയി.

അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. വീഡിയോ പേടിപ്പെടുത്തുന്നതായി മറ്റൊരാള്‍ കമന്റു ചെയ്തു. തങ്ങളുടെ വീടുകളിലെ പഴയ സീലിങ് ഫാന്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചെന്ന് വീഡിയോ കണ്ട ശേഷം ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. വൈറല്‍ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന വൈറല്‍ഹോഗ് ആണ് ഈ വീഡിയോയും പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here