ഉപയോക്താക്കള്‍ കാത്തിരുന്ന സൗകര്യം വാട്ട്സ്ആപ്പില്‍ ഇതാ വന്നു, സംഭവം ഇങ്ങനെ.!

0
356

പയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗകര്യവുമായി വാട്ട്‌സ്ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ വരുമ്പോള്‍ പലരും വാട്ട്‌സ്ആപ്പ് മാറ്റുമ്പോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് വലിയ അലോസരം സൃഷ്ടിച്ചിരുന്നു.

ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് കുറിപ്പുകള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് ചരിത്രവും നീക്കാനുള്ള കഴിവ് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

‘ആളുകള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് ചരിത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി കൈമാറുന്നത് എളുപ്പമാക്കുന്ന ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്,’ വാട്ട്‌സ്ആപ്പ് പ്രൊഡക്റ്റ് മാനേജര്‍ സന്ദീപ് പരുചൂരി പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഫീച്ചറുകളില്‍ ഒന്നാണിത്. ഇത് പരിഹരിക്കുന്നതിന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഉപകരണ നിര്‍മ്മാതാക്കളും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും, അതായത് ആളുകള്‍ക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്കും തിരിച്ചും മാറാന്‍ കഴിയും.

തുടക്കത്തില്‍ ആന്‍ഡ്രോയിഡിലും സാംസങ്ങിന്റെ ഏറ്റവും പുതിയ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലും ഓഗസ്റ്റ് 11ന് ഇത് പരീക്ഷാണടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ഫീച്ചര്‍ ആരംഭിക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി വിവിധ ഒഎസുകളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനു പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here