കൊച്ചി: സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഓണമായതിനാൽ കരിദിനമായാണ് ആചരിക്കുന്നത്.
കടകളിൽ എച്ച്‍യുഐഡി പിൻവലിക്കണമെന്ന പോസ്റ്റർ പതിക്കുകയും, കറുത്ത ബാഡ്ജ് ധരിച്ചുമായിരിക്കും വ്യാപാരികൾ തിങ്കളാഴ്ച ജ്വല്ലറികളിലെത്തുക. വ്യാപാരികളെ ദ്രോഹിക്കുന്ന എച്ച്‍യുഐഡി സർക്കാർ നിർബന്ധ നിബന്ധന മാത്രമാണെന്നും, പിൻവലിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.