ഹരിതയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പ്രതികരണം

0
278

മലപ്പുറം: എം‌എസ്‌എഫ് വിവാദത്തിൽ ഹരിതയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എം‌എസ്‌എഫ് ദേശീയ വൈസ്‌ പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. നടപടിയെടുക്കും മുൻപ് ഹരിതയുടെ വിശദീകരണം ചോദിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പാർട്ടിയെടുത്തത് പാർട്ടിയുടെ നടപടിയാണെന്നും ഫാത്തിമ അറിയിച്ചു.

ലീഗിന് ഹരിത തലവേദനയാണെന്നും എന്താണ് ഹരിതയുടെ പ്രവർത്തനം എന്നൊക്കെയുള‌ള പരാമർശങ്ങൾ വേദനയുണ്ടായെന്നും ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എം‌എസ്‌എഫിനെ പല കോളേജുകളിലും നയിച്ചത് ഹരിതയാണെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

എം‌.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയവർ പത്തുപേരും ഹരിതഭാരവാഹികളാണ്. ലീഗ് നേതൃത്വത്തിനും എംഎസ്‌എഫ് കേന്ദ്ര നേതൃത്വത്തോടുമാണ് ആദ്യം ഈ വിഷയത്തിൽ പരാതി നൽകിയത്. ഇവരിൽ ഒരാൾ പോലും പുറത്ത് ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും അച്ചടക്കമുള‌ള പാർട്ടി പ്രവർത്തകരാണെന്നും ഫാത്തിമ പറഞ്ഞു. ലീഗ് സ്ത്രീകൾക്ക് പറ്റിയ പാർട്ടിയല്ലെന്നും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ തരം പ്രചാരണം കേസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ടെന്നും അവയെല്ലാം അവസാനിപ്പിക്കണമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here