സ്വര്‍ണ വില മുകളിലേക്ക്; 80 രൂപ കൂടി ഉയര്‍ന്നു

0
164

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപ. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36000 രൂപയായിരുന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ താഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി. പിന്നീട് വര്‍ധന പ്രകടിപ്പിച്ച വില ഒരാഴ്ചക്കിടെ 760 രൂപ ഉയന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here