സംസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം

0
297

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ടിന് മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത്  വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണ് കർശന ലോക്ഡൗൺ. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎംഇ മുഹമ്മദ് സഫീർ അറിയിച്ചു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഇവ തുറന്നു പ്രവർത്തിക്കാം.

പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ട് ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എഡിഎം അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here