വിവാഹദിനത്തില്‍ കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോര്‍ഡ്: നവവരന് കൈയ്യോടെ പണി കൊടുത്ത് മോട്ടോര്‍വാഹന വകുപ്പ്

0
369

തിരൂരങ്ങാടി: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം കൈയ്യോടെ പൊക്കി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം മലപ്പുറം വെന്നിയൂരിലാണ് സംഭവം.

വിവാഹത്തിന് കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് എന്ന ബോര്‍ഡ് വച്ചാണ് വരനെത്തിയത്. സംഭവം ധ്രാദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. കെ നിസാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാരായ ടി പ്രബിന്‍. സൂജ മാട്ടട എന്നിവരുടെ നേതൃത്വത്തില്‍ വാഹനം പിടികൂടി മൂവായിരം രൂപ പിഴയിടുകയായിരുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലിറങ്ങാന്‍ പാടില്ലെന്നാണ് മോട്ടോര്‍വാഹന നിയമം പറയുന്നത്. അതുകൊണ്ടാണ് പുതിയ വാഹനങ്ങള്‍ എടുക്കുമ്പോള്‍ പോലും നമ്പര്‍ പ്ലേറ്റ് ഫിറ്റ് ചെയ്തിട്ട് മാത്രമേ ഷോറൂമില്‍ നിന്ന് വാഹനം പുറത്തേക്ക് കൊടുക്കാന്‍ പാടുള്ളൂ എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണന്നും ഇത് ആവര്‍ത്തിക്കപ്പെടുന്ന പക്ഷം വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണന്നും സേഫ് കേരള കണ്‍ട്രോള്‍ റൂം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പികെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here