വിപണിയില്‍ മികച്ച പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍; കുതിപ്പ് തുടരുന്നു

0
368

ന്യൂയോര്‍ക്ക്: ബിറ്റ്‌കോയിന്‍ മൂല്യം 7.07 ശതമാനം ഉയര്‍ന്ന് 47,587.38 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ജനുവരി നാലിന് 27,734 ഡോളര്‍ എന്ന ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 71.6 ശതമാനം നേട്ടം കൈവരിച്ചു.

എഥെറിയം ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ഈഥറും വെള്ളിയാഴ്ച 7.86 ശതമാനം ഉയര്‍ന്ന് 3,284.18 ഡോളറിലെത്തി. ബിറ്റ്‌കോയിന്റെ അടുത്ത കാലത്തെ കുതിപ്പ് വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഒരു ലക്ഷം ഡോളര്‍ എന്ന ബിറ്റ്കോയിന്‍ പ്രവഹചനങ്ങളിലേക്കുള്ള യാത്രയാണോ ഇപ്പോള്‍ നടക്കുന്നതെന്നും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.

വിപണിയില്‍ ഈഥറിനൊപ്പം എക്സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ഡോജ്കോയിന്‍, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മുന്‍നിര ക്രിപ്‌റ്റോകറന്‍സികളില്‍ വാങ്ങല്‍ വികാരം വളരെ ശക്തമാണെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here