വരുന്നു, മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ, സ്ഥാപിക്കുന്നത് ചിത്രം പൂർണമായും പതിയും വിധം; ലക്ഷ്യം ഇവ..

0
292

ബദിയടുക്ക ∙ ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ മോട്ടർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ സ്ഥാപിക്കുന്നു. മഞ്ചേശ്വരം – കാസർകോട്, കാസർകോട് – കാഞ്ഞങ്ങാട്, പെയ്നാച്ചി – കുറ്റിക്കോൽ, ചെറുവത്തൂർ – പടന്ന, ചെർക്കള – കല്ലടുക്ക തുടങ്ങിയ റോഡുകളുടെ ഓരത്ത് ചിത്രം  പൂർണമായും പതിയും വിധം പ്രധാന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. മൊബൈൽ ഫോൺ ദുരുപയോഗം, വേഗനിയന്ത്രണം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനാണിത്.

40 സ്ഥലങ്ങളിലാണ് ഇപ്പോൾ സ്ഥാപ്പിക്കുന്നത്. ഇതിനുള്ള തറയുടെ പണിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കെൽട്രോണിനാണ് കരാർ. കാസർകോട് കറന്തക്കാട്ടെ ബിഎസ്എൻഎൽ ഓഫിസ് കെട്ടിടം വാടകയ്ക്കെടുത്താണ് ഇതിന് ആർടിഒ എൻഫോഴ്സമെന്റ് നിയന്ത്രണ സംവിധാനമൊരുക്കുന്നത്. വിദൂര സ്ഥലത്തെ വാഹനങ്ങളെ വ്യക്തമായി കാണാനാവുന്ന സ്ഥലം തിരഞ്ഞെടുത്താണ് സ്ഥാപിക്കുന്നത്. 5മുതൽ 10വരെ ക്യാമറകൾ റോഡിന്റെ  ദൂരത്തിനനുസരിച്ച് ഓരോ റോഡിലും സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി പരിശോധിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥിതി ക്യാമറ വരുന്നതോടെ ഇല്ലാതാവും. അതിർത്തികളിലെ ഊടുവഴികളിലൂടെ കടന്ന് പ്രധാന പാതകളിൽ കയറി പോകുന്ന കടത്തു വഹനങ്ങളും കണ്ടെത്താനാവും.

തലപ്പാടി,അഡക്കസ്ഥ അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്ന കടത്തു വാഹനങ്ങളും കുറ്റകൃത്യം നടത്തി കടന്നു പോകുന്ന വാഹനങ്ങളും  അധികവും ഇടറോഡുകളാണ് തിരഞ്ഞെടുക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പൊലീസ്, വ്യാപാരികൾ എന്നിവർ ചേർന്ന് ചിലയിടങ്ങളിൽ സ്ഥാപിച്ച ക്യമറകൾ കുറ്റകൃത്യങ്ങൾ നടന്നതിനു ശേഷം പരിശോധന നടത്തിയപ്പോൾ പ്രവർത്തിക്കാത്ത സ്ഥിതിതിയുണ്ടായത് ആക്ഷേപത്തിനു ഇടയാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here