ലക്ഷദ്വീപിലെ കുഞ്ഞുഇശലിനെ ചേര്‍ത്ത് പിടിച്ച് മാട്ടൂലിലെ മുഹമ്മദ്: 18 കോടിയുടെ മരുന്നിന് സഹായം നല്‍കും; സന്തോഷം പങ്കുവച്ച് ലക്ഷദ്വീപ് എംപി

0
303

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ലക്ഷദ്വീപില്‍ നിന്നുള്ള കുഞ്ഞുഇശലിന് കണ്ണൂരിലെ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ നിധിയില്‍ നിന്നും സഹായം നല്‍കിയേക്കും. മാട്ടൂല്‍ മുഹമ്മദിന്റെ ചികിത്സാ കമ്മിറ്റിയുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്.

ഇന്നലെ കണ്ണൂര്‍ മാട്ടൂല്‍ കെഎംസിസി ഹാളില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചത്. അനുഭാവപൂര്‍വം പരിഗണിക്കാമെന്നും നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ കണക്ക് പിന്നീട് അറിയിക്കാമെന്നും കമ്മിറ്റി അറിയിച്ചതായി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഹമ്മദ് ഫൈസല്‍ എംപി ഇക്കാര്യം അറിയിച്ചത്.

ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ നാസറിന്റെയും ജസീറയുടെയും ഏക മകളായ ഇശല്‍ മറിയത്തിന് അഞ്ച് മാസമാണ് പ്രായം. എസ്എംഎ ബാധിതയായ കുരുന്നിന് 16 കോടി രൂപയുടെ മരുന്ന് ആണ് ചികിത്സക്ക് വേണ്ടത്. ഇതില്‍ 9 കോടി രൂപയുണ്ടെങ്കില്‍ തല്‍ക്കാലം ചികിത്സ തുടങ്ങിവെക്കാനാകും. ചികിത്സാ നിധിയില്‍ ഇതിനകം മൂന്ന് കോടി രൂപയിലധികമാണ് ലഭിച്ചത്. ഇനിയും 12 കോടി രൂപയിലധികം ചികിത്സക്കായി സമാഹരിക്കേണ്ടതായുണ്ട്.

ഇശലിനെ ഇനിയും സഹായിക്കാം:

അക്കൗണ്ട് വിവരങ്ങള്‍ – NAZAR PK – 915010040427467 – AXIS BANK – HENNUR BRANCH – IFSC – UTIB0002179 GPAY – 8762464897

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇശൽ മറിയത്തിന്റെ ചികിത്സാ സഹായർത്ഥം, മാട്ടൂൽ മുഹമ്മദിന്റെ ചികിത്സാ കമ്മിറ്റിയുമായി ഇന്നലെ മാട്ടൂൽ കെഎംസിസി ഹാളിൽ വച് ചർച്ച നടത്തി. മുഹമ്മദ്‌ മോന്റെ ചികിത്സയിൽനിന്നും മിച്ചം വന്ന തുക ഇശൽ മറിയത്തിന്റെ ചികിത്സക്കായി നൽകണമെന്ന് കമ്മിറ്റിയോട് അഭ്യർത്ഥിച്ചു . അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്മിറ്റി അറിയിച്ചു. നൽകാൻ ഉദ്ദേശിക്കുന്ന തുകയുടെ കണക്ക് പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം 16 കോടി രൂപ സ്വരൂ പിക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു ദൗത്യം തന്നെയാ യിരുന്നു. മാട്ടൂൽ പഞ്ചായത്തിന്റെയും മുഹമ്മദ് ചികിസ്താ കമ്മിറ്റിയുടെയും സുമനസ്സിന് ലക്ഷദ്വീപിന്റെ നന്ദിയും സ്നേഹവും…..

LEAVE A REPLY

Please enter your comment!
Please enter your name here