എടവണ്ണ: പള്ളിയിലെ ഖബർ മണ്ണ് നീക്കിയ നിലയിൽ കണ്ടെത്തി. മസ്ജിദിൽ മുജാഹിദീൻ മുണ്ടേങ്ങര പള്ളിയിലെ ഖബർസ്ഥാനിലെ 30 വർഷത്തോളം പഴക്കമുള്ള ഖബറാണ് കുഴിച്ച നിലയിൽ കണ്ടെത്തിയത്.
മാസങ്ങൾക്കു മുമ്പാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് കരുതുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.