മലബാർ കലാപം: ഉപ്പളയിൽ മുസ്ലിംലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

0
373

ഉപ്പള: മലബാർസമര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ. നടപടിക്കെതിരേ മുസ്‌ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഉപ്പള താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എം സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അപ്പോളോ ഉമ്മർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗോൾഡൻ മൂസാ, അബ്ദുൽ റഹ്മാൻ വളപ്പ്, ശാഹുൽ ഹമീദ് ബന്ദിയോട്, അസിം മണിമുണ്ട, റഹ്മാൻ ബന്ദിയോട്, ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിബി ഹനീഫ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡന്റ് മജീദ് പച്ചമ്പള, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, ജനറൽ സെക്രട്ടറി പി.വൈ ആസിഫ് ഉപ്പള, വൈസ് പ്രെസിഡന്റ്മാരായ നൗഷാദ് പത്വാടി, റഷീദ് റെഡ് ക്ലബ്ബ്, മുഹമ്മദ് കുഞ്ഞി ബൂൺ, ടി.എ ഖലീൽ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ അബ്ദുല്ല മാദേരി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here