പൊലീസ് ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത: സുപ്രീംകോടതി

0
253

ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി.

ഭരണ കക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും കോടതി പറഞ്ഞു.

ഈ പ്രവണതയ്ക്ക് കാരണം പൊലീസ് തന്നെയാണെന്നും കോടതി പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഹരജി കേള്‍ക്കുകയായിരുന്നു കോടതി.

തനിക്കെതിരെ അഴിമതിയും സര്‍ക്കാരിനെതിരെ ഗൂഢാലോചനയും നടത്തിയെന്നാരോപിച്ച് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുര്‍ജീന്ദര്‍ പാല്‍ സിംഗ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്.

ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഭരണകൂടവുമായി അടുപ്പമുള്ളതായി കണ്ടതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും സിംഗ് ആരോപിച്ചിരുന്നു.

ഗുര്‍ജീന്ദര്‍ പാല്‍ സിംഗിനെ അറസ്റ്റ് ചെയ്യരുതെന്ന് ചണ്ഡീഗഢ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here