പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്.
ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.
യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്. പ്രതികള്‍ രണ്ടു വര്‍ഷമായി ജയിലിലാണന്ന് കോടതി നിരീക്ഷിച്ചിരുന്നു.
സിപിഐഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ കേസില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സിപിഐഎം പ്രാദേശിക നേതാവ് പീതാംബരന്റെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.