തിരുവനന്തപുരം: ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപി. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തവെയാണ് ദേശീയ പാർട്ടിക്ക് അബദ്ധം പിണഞ്ഞത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയർത്തിയത് തലതിരിച്ചാണ്. അബദ്ധം മനസിലായ ഉടൻ പതാക തിരിച്ചെടുത്ത് ശരിയായി ഉയർത്തുകയും ചെയ്തു. പതാക തെറ്റായി ഉയർത്തിയ ദൃശ്യങ്ങൾ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.