ട്രെയിന്‍ യാത്രക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു, അസഭ്യവര്‍ഷവും; പരാതി

0
298

മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച്ച വൈകിട്ട് ഏഴ്മണിക്കായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എംപി.

അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. കാഞ്ഞങ്ങാട്ടുനിന്നാണ് ട്രെയിനില്‍ കയറിയത്. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എകെഎം അഷ്‌റഫ്, കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പേരിയയും ഒപ്പമുണ്ടായിരുന്നു.

യാത്രക്ക് മുമ്പ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫോണിലേക്ക് വിളിച്ച് എംപിയുടെ യാത്രയെ കുറിച്ച് വിവരം അന്വേിഷിച്ചിരുന്നു. ഒരു കോണ്‍ഗ്രസുകാരനാണ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് എംപി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here