‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി

0
373

യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൌമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.

നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം. 

പെരുമുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ​ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ ”പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ” എന്നായിരുന്നു മറുപടി.

മോട്ടോ‍ വെഹിക്കിൾ ഡിപ്പാ‍ർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ​ഗതാ​ഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി അവരോട് പറഞ്ഞു. പിന്നാലെ ”സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?” എന്ന് ഇവ‍ർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് ”ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ” എന്ന് സുരേഷ് ​ഗോപി തിരിച്ച് ചോദിച്ചത്. ”ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ” എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. 

സുരേഷ് ​ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോ‍ർജിനും സ​ഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ട്. റെക്കോ‍ർഡ് ചെയ്ത ഈ ഫോൺകോളുകളും ഇപ്പോൾ വൈറലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here