ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്; ‘താലിബാന്‍ ഒരു വിസ്മയം’ എന്ന പേരില്‍ മുനീറിന് വധഭീഷണി

0
281

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിക്കണം എന്ന് ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പോസ്റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്ന് തന്നെയാണ് എംകെ മുനീറിന്റെ നിലപാട്. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here