ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി എം മുസ്തഫ ഉൽഘാടനം ചെയ്തു. കെ.എഫ് ഇക്ബാൽ, മജീദ് പച്ചമ്പലം, റഹീം പള്ളം, റഷീദ് റെഡ് ക്ലബ്ബ്, നൗഷാദ് പത്വാടി, ജബ്ബാർ പത്വാടി, റിയാസ് പച്ചിലംപാറ,ബഷീർ ബേരികെ, ആഷിക് മളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി വൈ ആഷിഫ് ഉപ്പള സ്വാഗതവും സർഫുദ്ദിൻ നന്ദിയും പറഞ്ഞു.