മംഗളൂരു : കോവിഡ് സ്ഥിതി വിലയിരുന്നതിനും മംഗളൂരുവിലെ ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനത്തിനുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സന്ദർശനം നടത്തും.
വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രി 11.30-ന് ജില്ലാ പഞ്ചായത്ത് നേത്രാവതി ഹാളിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. വെൻലോക് ആസ്പത്രിയിൽ സ്ഥാപിച്ച ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. 3.30-ന് ഉഡുപ്പിയിലെത്തുന്ന മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് രാത്രി മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തലപ്പാടി അതിർത്തി സന്ദർശിച്ച് ഉച്ചയോടെ ബെംഗളൂരുവിലേക്ക് മടങ്ങും.