കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

0
241

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമ്മീഷന്‍, ഡി.ജി.പിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് നടത്തുന്ന അതിക്രമങ്ങളിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പോലീസ് അതിക്രമംങ്ങളുടെയും മനുഷ്യാവകാശ ലംഘനത്തിന്‍റെയും വാര്‍ത്തകള്‍ സഹിതമാണ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here