കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിലെ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്ച്ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങൾക്കായി ഇളവ് നൽകിയത് തിരിച്ചടിയായില്ല. വീടുകളിൽ കഴിഞ്ഞ കോവിഡ് പോസിറ്റീവായവരെ കൃത്യമായി നിരീക്ഷിച്ചില്ല. ഇവരിൽ നിന്ന് പലർക്കും രോഗം പകരാൻ കാരണമായെന്നും കേന്ദ്ര റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചു. എൻ.സി.ഡി.സി ഡയറക്ടർ ഡോ.സുജീദ് സിങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.