ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗായ കശ്മീര്‍ പ്രീമിയര്‍ ലീഗ് അംഗീകരിക്കരുതെന്ന ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ആഭ്യന്തര ലീഗുകള്‍ തങ്ങളുടെ കീഴില്‍ അല്ലെന്നും അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് അതിന് അനുമതി നല്‍കേണ്ടതെന്നും ഐസിസി വ്യക്തമാക്കി. തര്‍ക്കപ്രദേശങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്നും ഐസിസി അറിയിച്ചു.
ആറ് ടീമുകളാണ് കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. എല്ലാ ടീമിലും അഞ്ചു കളിക്കാര്‍ പാക് അധീനതയിലുള്ള കാശ്മീരില്‍ നിന്നുള്ളവരാണ്. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. മുന്‍ പാക് താരം വസീം അക്രമാണ് പ്രധാന സംഘാടകന്‍. ഷാഹിദ് അഫ്രീദിയാണ് ബ്രാന്‍ഡ് അംബാസഡര്‍.