കടുപ്പിച്ച് കര്‍ണാടകം; അതിർത്തിയിൽ പരിശോധന തുടരും, തലപ്പാടിയില്‍ കൊവിഡ് പരിശോധനയ്ക്ക് കേരളം സൗകര്യമൊരുക്കും

0
228

ബെം​ഗളൂരു: സംസ്ഥാനത്തിന്‍റെ കർണാടക അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്ന് മുതൽ കേരളം സൗകര്യമൊരുക്കും.

സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർടിപിസിആർ മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഏർപ്പെടുത്തുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാൻ തീരുമാനമെടുത്തതെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here