ഉപ്പള: നാലു ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി.
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എകെഎം അഷ്റഫ് എംഎൽഎക്ക് ലഭിച്ച നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ റഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ബിഎം മുസ്തഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇർഷാദ് മള്ളംഗൈ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നമീസ് കുദ്കൊട്ടി, റസാഖ് ബപ്പായിത്തൊട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൈറ്റ് ഗാർഡ് അംഗങ്ങളാണ് ഈ ഉദാത്ത പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.