മൂന്നുദിവസം കുറഞ്ഞ നിലവാരത്തിൽ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബർ ഫ്യൂച്ചേഴ്‌സ് വില 0.36ശതമാനംതാഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,750.34 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണംനേട്ടമാക്കിയത്.