വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായി, ഏകീകൃത നിയമം കൊണ്ടുവരണം; ഹൈക്കോടതി

0
312

കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തിനിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ട്. ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്‍റെ കാരണമായി കണക്കാക്കാം എന്നും കോടതി പറഞ്ഞു.

വിവാഹമോചനം അനുവദിച്ച കോടതി ഉത്തരവിനെതിരെ  കോഴിക്കോട്ടെ പ്രമുഖ ഡോക്ടറുടെ മകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ വ്യക്തി നൽകിയ അപ്പീൽ തള്ളിയാണ് കോടതി  നിരീക്ഷണം.  ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരിക്കുന്ന എന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താമെന്നത് പാടില്ല. ഇത്തരം വൈവാഹിക പീഡനങ്ങള്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും  മുകളിലുള്ള അതിക്രമമാണ്. ഇത്തരം കേസുകളില്‍ വിവാഹമോചനം നിഷേധിച്ച് എന്നും  ദുരിതം അനുഭവിക്കണമെന്ന് പറയാന്‍ കോടതികള്‍ക്കാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, കൗസര്‍ എടപ്പഗത്ത് എന്നിവരചടങ്ങിയ  ഡിവിഷന്‍ ബഞ്ചിന്‍റേതാണ് വിവാഹനിയമങ്ങള്‍ സംബന്ധിച്ച ശ്രദ്ധേയ  നിരീക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here