മൈസൂരു: കർണാടകയിലെ മൈസൂരുവിൽ ജ്വല്ലറി കവർച്ചക്കെത്തിയ മോഷ്ടാക്കൾ 23 കാരനെ വെടിവെച്ച് കൊന്നു. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് മൈസൂർ പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ് സായുധരായ നാല് കവർച്ചക്കാർ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള അമൃത് ഗോൾഡ് ആൻഡ് സിൽവർ പാലസ് ജ്വല്ലറിയിൽ കയറിയത്. സ്വർണ മാല വാങ്ങാനെന്ന വ്യാജേന ഒാരോരുത്തരായി അകത്ത് കയറിയ ശേഷം ഷട്ടർ അടച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളുമായി പുറത്തിറങ്ങവേ ധാദാധഹള്ളി സ്വദേശി ചന്ദ്രശേഖർ എന്ന ചന്ദ്രുവിനുനേരെയാണ് കവർച്ചക്കാർ വെടിയുതിർത്തത്. സ്വർണം വാങ്ങാൻ കടയിലെത്തിയതായിരുന്നു ചന്ദ്രു.
‘അകത്തുനിന്ന് ശബ്ദം കേട്ടിരുന്നു, എത്രയും പെട്ടന്ന് ഷോപ്പ് തുറക്കുമെന്ന് കരുതി. അൽപസമയം കഴിഞ്ഞ് വാതിൽ തുറന്ന് മൂന്ന് പേർ പുറത്തേക്കോടുന്നത് കണ്ടു. കടയുടമ സഹായത്തിനായി അലറിവിളിക്കുന്നുമുണ്ടായിരുന്നു. കവർച്ചക്കാരിൽ ഒരാൾ ഉടമയ്ക്ക് നേരെ വെടിയുതിർത്തു, ഞാനും എെൻറ സഹോദരൻ ചന്ദ്രുവും കടയുടമക്ക് തൊട്ടുപിന്നിലായിരുന്നു. വെടിയുണ്ട എെൻറ സഹോദരെൻറ ദേഹത്ത് തുളച്ചുകയറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. -ചന്ദ്രുവിെൻറ സഹോദരൻ രംഗസ്വാമി പറഞ്ഞു.
Video | One shot dead by robbers at a Mysuru jewellery store pic.twitter.com/6p86QEw5DO
— The Indian Express (@IndianExpress) August 24, 2021