ഭോപ്പാല്‍: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ഗീത കോളനിയില്‍ വ്യാഴാഴ്ച രാത്രി നടന്ന മുഹറം സമ്മേളനത്തില്‍ ഇവര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു മതനേതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് വീഡിയോയില്‍ കണ്ട ആളുകള്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തില്‍ ഇതുവരെ 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തു കേസെടുത്തിട്ടുണ്ടെന്നും പത്തുപേരില്‍ ആറുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരം സംഭവം നടന്നതെന്ന് പറഞ്ഞാണ് ഹിന്ദു മതനേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.