ഉപ്പള: (mediavisionnews.in)ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ പാതയോരത്തുള്ള റോഡു വക്കിലെ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങി. ഇന്നലെ തലപ്പാടിയില്‍ നിന്നാണ് ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങിയത്. ചെങ്കള വരെയുള്ള മരങ്ങള്‍ രണ്ട് മാസത്തിനകം മുറിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാത്ത രീതിയിലായിരിക്കും മരങ്ങള്‍ മുറിക്കുക.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും മുറിച്ചു മാറ്റുന്നവയില്‍പ്പെടുന്നു. നീലേശ്വരം മുതല്‍ ചെങ്കള വരെയുള്ള റോഡ് സൈഡിലെ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങിയിട്ടുണ്ട്.
നീലേശ്വരത്തിനും, ചെങ്കളയ്‌ക്കുമിടയില്‍ മിക്കയിടങ്ങളിലേയും മരങ്ങള്‍ ഇതിനകം മുറിച്ചു മാറ്റിക്കഴിഞ്ഞു. തെക്കില്‍ ഭാഗത്ത് നിലവില്‍ മരം മുറി തുടരുന്നു. ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് മരം മുറിക്കല്‍.