‘ഖിലാഫത്ത് സ്ഥാപിക്കും’; ഐഎസ് ഭീകരർ അഫ്ഗാനിൽനിന്ന് ഇന്ത്യയെയും ഉന്നമിടുന്നു?

0
258

ന്യൂഡൽഹി ∙ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ഉന്നമിടുന്നതായാണു വിവരം.

അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാനാണു പദ്ധതിയിടുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഭീകരാക്രമണങ്ങള്‍ നടത്തുക, സംഘടനയിലേക്കു യുവാക്കളെ ചേർക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ആശയപരമായി ഇന്ത്യയെ അടക്കം ഉൾപ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ താൽപര്യം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങൾക്കു സ്വൈര്യവിഹാരം നടത്താവുന്ന സ്ഥിതിയാണ് അവിടെ. പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വം അവരുടെ പ്രവർത്തനം അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്കു മാറ്റി.

ലഷ്കർ നേതൃത്വവും കിഴക്കൻ അഫ്ഗാനിലെ കുനാറിലേക്കു പ്രവർത്തനം മാറ്റിയതായി റിപ്പോർട്ടുണ്ട്. താലിബാൻ പറയുന്ന സുരക്ഷിതത്വം അവർക്കു നൽകാൻ സാധിക്കില്ലെന്നു തെളിയിക്കാനാണ് ഐഎസ് കാബൂളിൽ സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്. 2014ൽ കിഴക്കൻ അഫ്ഗാനിലാണ് ഐഎസ് ഖൊറാസാൻ രൂപമെടുത്തത്. പാക്കിസ്ഥാനിൽനിന്ന് രക്ഷപ്പെട്ട താലിബാന്‍ അംഗങ്ങളാണ് ഇതു സ്ഥാപിച്ചതെന്നാണു വിദഗ്‍ധർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here