കൈവിടാത്ത കരുതല്‍: കുഞ്ഞു മുഹമ്മദ് ഖാസിമിന് ചികിത്സയ്ക്കായ് 17.38 കോടി രൂപ ലഭിച്ചു, ഇനി പണം അയക്കേണ്ടതില്ല

0
270

കണ്ണൂര്‍: എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയക്കായ് 17.38 കോടി രൂപ ലഭിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷ നല്‍കും. നിലവില്‍ ലഭ്യമായ 17.38 കോടി രൂപയില്‍ 8.5 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മാട്ടൂല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയാണ്. 2021 ജൂലൈ 16 ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത് ജൂലൈ 27 നാണ്.

എന്നാല്‍ തുടക്കത്തില്‍ വളരെ മന്ദഗതിയിലാണ് ഫണ്ട് വരവ് ഉണ്ടായത്. എന്നാല്‍ മാട്ടല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്റെ ചികിത്സക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഫണ്ടിന് വേഗത കൈ വന്നത്. അതിന് മുന്‍ കൈയ്യെടുത്ത മാട്ടൂല്‍ ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാരിഷ ആബിദ്, ജനറല്‍ കണ്‍വീനര്‍ ടി.പി അബ്ബാസ് ഹാജി എന്നിവരടങ്ങിയ കമ്മിറ്റിക്ക് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി നന്ദി പറഞ്ഞു. ഇതുവരെ ഖാസിം ചികിത്സ ഫണ്ടിലേക്ക് സഹായം നല്‍കാനായി വിവിധയിടങ്ങളില്‍ ധനസമാഹരണം നടക്കുന്നുണ്ട്. ആളുകള്‍ അടുത്ത ദിവസം തന്നെ സമാഹരിച്ച തുക ഖാസിം ചികിത്സ സഹായ കമ്മിറ്റിക്ക് എത്തിച്ചു നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here