കൊവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

0
240

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ ഇന്ന് ചേ‍ർന്ന അവലോകനയോ​ഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.  വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർ

കാസർകോട് – സൗരഭ് ജെയിൻ
കണ്ണൂർ – ബിജു പ്രഭാകർ
വയനാട് – രാജേഷ് കുമാർ സിൻഹ
കോഴിക്കോട് – സഞ്ജയ് കൗൾ
മലപ്പുറം – ആനന്ദ് സിങ്
പാലക്കാട് – കെ ബിജു
തൃശൂർ – മുഹമ്മദ് ഹനിഷ്
എറണാകുളം – കെ.പി ജ്യോതിലാൽ
ഇടുക്കി – രാജു നാരായണസ്വാമി
കോട്ടയം – അലി അസ്ഗർ പാഷ
ആലപ്പുഴ – ശർമിള മേരി ജോസഫ്
പത്തനംതിട്ട – റാണി ജോർജ്
കൊല്ലം – ടിങ്കു ബിസ്വാൾ
തിരുവനന്തപുരം – മിനി ആന്റണി

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന അവലോകന യോ​ഗം തീരുമാനിച്ചിരുന്നു. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന നിലവിലെ രീതി മാറ്റി ഓരോ ആഴ്ചയിലേയും കൊവിഡ് രോ​ഗികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ കൊവിഡ് രോ​ഗികളുള്ള സ്ഥലങ്ങളിൽ മൈക്രോകണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നാളെ ആരോ​ഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here