അനിയൻ സ്​റ്റാർക്​ ഒളിമ്പിക്​സ്​ ഫൈനലിൽ മത്സരിക്കുന്നത്​ ലൈവായി കണ്ട്​ ചേട്ടൻ സ്​റ്റാർക്കും ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീമും (വീഡിയോ)

0
355

ധാക്ക: ആസ്​ട്രേലിയൻ താരം മിച്ചൽ സ്​​റ്റാർക്കിന്​ ക്രിക്കറ്റ്​ ലോകത്ത്​ ആമുഖങ്ങൾ ആവശ്യമില്ല. രണ്ട്​ ലോകകപ്പുകളിലെ ലീഡിങ്​ വിക്കറ്റ്​ ടേക്കർ. വനിത ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ അലിസ ഹീലിയുടെ ജീവിത പങ്കാളി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്​.

എന്നാൽ താരത്തി​െൻറ അനിയൻ ബ്രണ്ടൻ സ്​റ്റാർക്കും കളിക്കളത്തിലുണ്ട്​. ക്രിക്കറ്റല്ല, ​ഹൈജമ്പാണ്​ താരത്തി​െൻറ ഇനം. ഒളിമ്പിക്​സ്​ ഫൈനലിൽ താരം 2.35 മീറ്റർ നേടി അഞ്ചാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. വെങ്കലമെഡൽ നേടിയ ബെലാറസി​െൻറ മാക്​സിം നെദസാകു ചാടിയത്​ 2.37. നേരിയ വ്യത്യാസം മാത്രം. മത്സരത്തിൽ ഖത്തറി​െൻറ ഖത്തറിന്‍റെ മുഅ്​തസ്​ ഈസ ബർശിമും ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും സ്വർണം പങ്കിട്ടിരുന്നു.

അനിയൻ ഫൈനലിൽ മത്സരിക്കു​േമ്പാൾ ചേട്ടൻ സ്​റ്റാർക്​ ബംഗ്ലദേശ്​ പര്യടനത്തിനുള്ള ആസ്​ട്രേലിയൻ ടീമിനൊപ്പം പരിശീലനത്തിലായിരുന്നു. ഫൈനൽ ഗ്രൗണ്ടിലിരുന്ന്​ ലൈവായാണ്​ കണ്ടത്​. അനിയന്​ മെഡലില്ല എന്നറിഞ്ഞതോടെ സ്​റ്റാർക്കി​െൻറ കണ്ണിൽ നിരാശ പടർന്നു. കോച്ച്​ ജസ്​റ്റിൻ ലാംഗർ അടക്കമുള്ളവർ സ്​റ്റാർക്കിനെ ആശ്വസിപ്പിക്കാനെത്തി. 2018ലെ കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു ബ്രണ്ടൻ.

LEAVE A REPLY

Please enter your comment!
Please enter your name here